പാലക്കാട്: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പാലക്കാട് ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ, എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിന് ഹാജരാകുന്നവർ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സലും അസ്സൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത തീയതിയിൽ പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.