പാലക്കാട്: ആറാമത് ഇ.എസ്.എ(പരിസ്ഥിതി ലോല മേഖല) കരട് വിജ്ഞാപനത്തിന്റെ പരാതികൾ അയയ്ക്കുന്നതിനുള്ള കാലാവധി അവസാനിക്കും മുൻപ് വിജ്ഞാപനത്തിന് സ്റ്റേ ആവശ്യപ്പെട്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ) നിയമനടപടിക്ക്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാനസർക്കാർ പാലിച്ചിട്ടില്ല. സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ ഭൂപടം അവസാന നിമിഷത്തിലും പ്രസിദ്ധീകരിച്ചിട്ടില്ല. ജനങ്ങൾക്ക് അവരുടെ വീടും സ്ഥലവും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നത് മനസിലാക്കി പരാതികൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാനാവാത്ത സ്ഥിതിയാണെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര പറഞ്ഞു.