കൊല്ലങ്കോട്: ജില്ല തൈക്വാണ്ടോ ചാമ്പ്യൻഷിപ്പ് പി.കെ.ഡി യു.പി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം ചെയ്തു. തൈക്വാണ്ടോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.
26-ാമത് ജില്ലാ സബ് ജൂനിയർ, കിഡ്സ് ചാമ്പ്യൻഷിപ്പാണ് നടത്തിയത്. ജില്ലാ തൈക്കോണ്ടോ അസോസിയേഷന്റെ 15 അഫിലിയേറ്റഡ് തൈക്വാണ്ടോ ക്ലബ്ബുകളിൽ നിന്നും അക്കാദമികളിൽ നിന്നുമായി 150 താരങ്ങൾ പങ്കെടുത്തു. സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റി അംഗം എ.തുളസീദാസ്, പി.കെ.ഡി യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക കൃഷ്ണദീപ, എൻ.ബി.പ്രശാന്ത് എന്നിവർ സംസാരിച്ചു.