rabies
rabies

പാലക്കാട്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക റാബീസ് ദിനം 28ന് ഐ.എം.എ ഹാളിൽ ആചരിക്കും. ഉച്ചയ്ക്ക് 12ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. ഐ.വി.എ പ്രീമിയർ റാബിസ് ഡേ അവാർഡും വിതരണം ചെയ്യും. പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ സ്‌കൂൾ ക്വിസ് മത്സരവും അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും നാളെ നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അതത് സ്‌കൂളുകൾ വഴി 9400937651, 9645009291 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.