speed-breakers
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റോപ്പിനു മുന്നിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചപ്പോൾ.

ചെർപ്പുളശേരി: കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റോപ്പിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. പി.ടി ആഡ്സ് ചെയർമാൻ യാസിർ പുതിയേടത്താണ് സ്പീഡ് ബ്രേക്കറുകൾ സ്‌പോൺസർ ചെയ്തത്. സ്‌കൂൾ സ്റ്റോപ്പിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്റ് സി.എ.ബക്കർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.വി.സുധ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഹംസ കിളായിൽ, പാറക്കൽ മൊയ്തുണ്ണി, പി.ടി.ആഡ്സ് എം.ഡി.മാരായ ജാഫർ സാദിക്ക്, ഷാജിത യാസിർ, ജനറൽ മാനേജർ സി.ടി.ഉനൈസ്, പി.മജീദ്, എൻ.കെ.ബഷീർ എന്നിവർ പങ്കെടുത്തു.