പാലക്കാട്: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള ഊർജ്ജസംരക്ഷണ ബോധവത്കരണ പരിപാടി ഉണർവിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുണ്ടൂർ ഐ.ആർ.ടി.സി ജൂബിലി കാമ്പസിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനാകും. മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുനിജ മുരളി, പരിഷദ് പ്രൊഡക്ഷൻ സെന്റർ ചെയർപേഴ്സൺ ടി.കെ.മീരാഭായ്, ഐ.ആർ.ടി.സി ഡയറക്ടർ പ്രൊഫ. ജെ.സുന്ദരേശൻപിള്ള, പ്രൊഫ.പി.കെ.രവീന്ദ്രൻ എന്നിവർ സംസാരിക്കും. ഇലക്ട്രിക്ക് സൈക്കിൾ, സോളാർ പുരപ്പുറ സൗരനിലയം എന്നിവ പരിചയപ്പെടുത്തും.