survey
survey

പാലക്കാട്: ഒന്നാംഘട്ട ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി മണ്ണാർക്കാട് തച്ചനാട്ടുകര-2 വില്ലേജും പട്ടാമ്പി തിരുമിറ്റക്കോട്-2 വില്ലേജും പരസ്യമാക്കി റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്നോടിയായി നാളിതുവരെ റെക്കാർഡുകൾ പരിശോധിക്കാത്ത വില്ലേജിലെ ഭൂവുടമകൾക്ക് ഡിജിറ്റൽ സർവെ റെക്കാർഡുകൾ പരിശോധിക്കുന്നതിന് 30 വരെ അവസരം നല്കുമെന്ന് സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആയത് പരിശോധിച്ച് ആക്ഷേപമുളള പക്ഷം തിരുമിറ്റക്കോട്2 വില്ലേജിലുളളവർ തിരുമിറ്റക്കോട് പഞ്ചായത്ത് ഓഫീസിലും തച്ചനാട്ടുകരരണ്ട് വില്ലേജിലുളളവർക്ക് തച്ചനാട്ടുകര പഞ്ചായത്ത് ഗ്രൗണ്ടിനു സമീപമുളള അണ്ണാൻതൊടി സി.എച്ച് ഹാളിലും ആക്ഷേപം അറിയിക്കാം. അല്ലാത്തപക്ഷം നിലവിലെ റിക്കാർഡുകൾ പ്രകാരം ഡിജിറ്റൽ സർവെ റെക്കാർഡുകൾ പൂർണ്ണമാക്കുന്നതാണെന്ന് സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.