പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗമായിരുന്ന മരണപ്പെട്ട കൊല്ലങ്കോട് ചൂരിക്കാട് വീട്ടിൽ കെ.ഭാസ്‌കരന്റെ കുടുംബത്തിന് മരണാനന്തര ധനസഹായം ഒരു ലക്ഷം രൂപയും ശവസംസ്‌കാര ചടങ്ങിനുള്ള 10,000 രൂപയും, റീഫണ്ട് ഇനത്തിൽ 19206 രൂപയും ഭാര്യയും നോമിനിയുമായ തങ്കമണിക്ക് ബോർഡ് ചെയർമാനും മുൻ എം.എൽ.എയുമായ കെ.കെ.ദിവാകരൻ വീട്ടിലെത്തി കൈമാറി. ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അംഗം മുരുകൻ, സ്വതന്ത്ര തൊഴിലാളി യൂണിയൻ അംഗം സുരേഷ്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.ആർ.സതീഷ് കുമാർ, ജീവനക്കാരായ എസ്.സുജിന, കെ.ചെന്താമരാക്ഷൻ എന്നിവർ പങ്കെടുത്തു.