digital

കേന്ദ്രസംഘം ഉടനെത്തും

പാലക്കാട്: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ വ്യാവസായിക കുതിപ്പിന് പാലക്കാട് ഒരുങ്ങുന്നു. പാലക്കാട്. പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കർ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്. പുതുശ്ശേരി വെസ്റ്റിലെ 240 ഏക്കർ ഒഴിച്ച് ബാക്കിയെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (എൻ.ഐ.സി.ഡി.സി.) സി.ഇ.ഒ.യും എം.ഡി.യുമായ രജത് കുമാർ സെയ്നിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം അടിസ്ഥാന സൗകര്യമൊരുക്കാനായി അടുത്ത ദിവസമെത്തും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരുമായി കേന്ദ്ര സംഘം ചർച്ച നടത്തും.

പുതുശ്ശേരി സെൻട്രലിൽ കിൻഫ്ര ഏറ്റെടുത്ത ഭൂമിയിൽ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിന് സോളർ പ്ലാന്റും വിൻഡ് മില്ലും സജ്ജമാക്കും. 'വലിയേരി' ഉൾപ്പെടെയുള്ള ജലസ്രോതസുകൾ പദ്ധതിക്കായി ഉപയോഗിക്കും.

പ്രതീക്ഷിക്കുന്ന ചെലവ് 3,806 കോടി രൂപ

പദ്ധതി പൂർത്തിയാക്കാനാവശ്യമായ സമയം 5 മുതൽ 7 വർഷം വരെ

 പ്രതീക്ഷിക്കുന്ന നേരിട്ടുള്ള തൊഴിൽ - 27,981
 പരോക്ഷ തൊഴിൽ - 20,986
 അനുബന്ധ തൊഴിൽ - 48,697

 നീക്കിവച്ച ഭൂമിയുടെ അളവ് (ഏക്കറിൽ)
1. പുതുശ്ശേരി സെൻട്രൽ
ഫാർമസ്യൂട്ടിക്കൽ മേഖല: 430
ഹൈ ടെക് മേഖല: 96.5
നോൺ മെറ്റാലിക്, മിനറൽ ഉത്പന്നങ്ങൾ: 42.3
ടെക്സ്റ്റൈൽസ് : 54.3
പുനരുപയോഗ വ്യവസായം: 59.6

2. പുതുശ്ശേരി വെസ്റ്റ്
ഭക്ഷ്യ സംസ്‌കരണം: 64.46
ഫാബ്രിക്കേറ്റഡ് മെറ്റൽ മേഖല: 52.94
പുനരുപയോഗ വ്യവസായം: 12.79

3.കണ്ണമ്പ്ര
ഭക്ഷ്യസംസ്‌കരണമേഖല: 107.34
നോൺ, മെറ്റാലിക് ആൻഡ് മിനറൽ ഉത്പന്നങ്ങൾ: 20.1
റബർ ആൻഡ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ: 30.67
പുനരുപയോഗ വ്യവസായം: 11.56