പാലക്കാട്: പട്ടികവർഗ്ഗ വികസന വകുപ്പ് ഐ.ടി.ഡി.പി അട്ടപ്പാടി നിയന്ത്രണത്തിലുളള വട്ട്ലക്കി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ചുമതലയിൽ അട്ടപ്പാടി മേഖലയിലെ അഭ്യസ്തവിദ്യരായ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് സ്ഥിരമായി മത്സര പരീക്ഷാ പരിശീലനവും കരിയർ ഗൈഡൻസ് ക്ലാസുകളും നൽകുന്നു. അട്ടപ്പാടി ബ്ലോക്ക് പരിധിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പഠനസഹായികൾ, ഭക്ഷണം, യാത്രാബത്ത എന്നിവ ലഭിക്കും. എസ്.എസ്.എൽ.സിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി18-40 വയസ്. 40 ഒഴിവുകളാണ് ഉളളത്. അവസാന തീയതി ഒക്ടോബർ15. റഗുലർ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 8281230461