gajnja
ഇന്നലെ ഷൊർണൂരിലെത്തിയ ചെന്നൈ താംബരം-മംഗലാപുരം എക്സ്പ്രസ്സിൽ നിന്ന് റെയിൽവെ പോലീസ് സംഘം പിടികൂടിയ കഞ്ചാവ്

ഷൊർണൂർ: ട്രെയിനിൽ നിന്ന് വീണ്ടും കഞ്ചാവ് വേട്ട . ഇന്നലെ ഉച്ച/dക്ക് ഷൊർണൂരിലെത്തിയ ചെന്നൈ താംബരം - മംഗലാപുരം എക്സ്പ്രസ്സിൽ നിന്ന് 18.6 കിലോ കഞ്ചാവാണ് റെയിൽവെ പോലീസ് സ്ക്വാഡ് പിടികൂടിയത്. ട്രെയിനിലെ ജനറൽ കോച്ചിലെ സീറ്റിനടിയിൽ രണ്ടു് ബാഗിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പാലക്കാട് റെയിൽവെ ഡിവൈ.എസ്.പി സന്തോഷ് കുമാറിൻ്റേയും ദക്ഷിണ റെയിൽവെ എസ്.ഐ പി.വി.രമേശിൻ്റേയും നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഷൊർണൂർ എസ്.എച്ച്.ഒ.അനിൽ മാത്യൂ, എസ്.ഐ ജോസ്, എ.എസ്.ഐ സുപ്രിയ എന്നിവരും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവിൻ്റെ ഉടമയെ കണ്ടെത്താനായില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ട്രെയിനിലൂടെയുള്ള കഞ്ചാവ് കടത്ത് ഉയർന്ന തോതിലാണെന്ന് എസ്.ഐ അനിൽ മാത്യൂ പറഞ്ഞു. ഈ മാസം മാത്രം 50 കിലോയോളം കഞ്ചാവ് പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ച 12.25 കിലോ കഞ്ചാവാണ് പിടികൂടിയത്. ട്രെയിനുകളിൽ റെയിൽവെ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.