
പട്ടാമ്പി: കേരളാ ബാങ്കിന്റെ നേതൃത്വത്തിൽ തൃത്താലയിൽ കസ്റ്റമർ മീറ്റും പ്രമുഖരെ ആദരിക്കൽ ചടങ്ങും നടത്തി. തൃത്താല പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ അദ്ധ്യക്ഷയായി. കേരളാ ബാങ്കിലെ വിവിധ വായ്പാ പദ്ധതികളെ കുറിച്ച് കെ.വിനോദ് (മാനേജർ കേരളാ ബാങ്ക് ) വിശദീകരിച്ചു. ടി.കെ.നാരായണദാസ്, കലാമണ്ഡലം വാസുദേവൻ, വിനയഗോപാൽ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശ്രീനിവാസൻ, വാർഡ് മെമ്പർ കെ.സുജാത, സുജിത ജയപ്രകാശ്, തൃത്താല യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എൻ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.