
ശ്രീകൃഷ്ണപുരം: മഹാത്മ ഗാന്ധിയുടെ ജന്മ ദിനമായ ഒക്ടോബർ 2ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജീവിതസന്ദേശം യാഥാർത്ഥ്യമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിൻ തോട്ടം അദ്ധ്യക്ഷത വഹിച്ചു. പി.ഗിരീശൻ, പി.രാജരത്നം, കെ.രാമകൃഷണൻ, ഓമന ഉണ്ണി, കെ.ബാലകൃഷ്ണൻ,ഇ.കെ.ജസീൽ കെ.രാജൻ, പി.അശോകൻ സംസാരിച്ചു.