
പട്ടാമ്പി: കെ.ഗോവിന്ദൻകുട്ടി മേനോൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃത്താല അസംബ്ലി നിയോജകമണ്ഡലത്തിലെ ഗവ. എയ്ഡഡ് യു.പി കുട്ടികൾക്കായി കെ.ഗോവിന്ദൻകുട്ടി മേനോൻ സ്മാരക ഫുട്‌ബാൾ ടൂർണമെന്റ് നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.അബ്ദുള്ള അദ്ധ്യക്ഷനായി. കെ.അശോക് കുമാർ, മുഹമ്മദാലി,മോഹനൻ മാസ്റ്റർ, എം.എം.സേതുമാധവൻ, കെ. കെ.അബ്ദുൽ ഖാദർ, പി.ഇബ്രാഹിംകുട്ടി, പി.സുധീഷ്, ശ്രീധരൻ മാസ്റ്റർ, കെ.കെയൂസഫ്, അൻ ഷാഫ് മുണ്ട്രോട്ട്, പാക്കിനിയത്ത് സക്കീർ, യു.കെ.അലി തുടങ്ങിയവർ സംസാരിച്ചു.