dog

ചിറ്റൂർ: ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ വളർത്തു നായയുടെ പല്ലിൽ കുടുങ്ങിയ അലുമിനിയം പാത്രം അഗ്നി രക്ഷാസേന എടുത്തു മാറ്റി. ചിറ്റൂർ അണിക്കോട് ശ്രീകോവിലകം വീട്ടിൽ ശ്രുതിലിന്റെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽ പെട്ട നായയ്ക്കാണ് അപകടം പിണഞ്ഞത്. നായ ഭക്ഷണം കഴിക്കുന്നതിനിടെ പാത്രത്തിലുണ്ടായിരുന്ന ദ്വാരത്തിലാണ് പല്ലു കുടുങ്ങിയത്. രക്ഷാ പ്രവർത്തനത്തിനിടയിൽ നായ ആദ്യം അസ്വസ്ഥത പ്രകടപ്പിച്ചെങ്കിലും പിന്നീട് നിന്നു കൊടുക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനു ശേഷം പല്ലിൽ നിന്നും രക്തം ഒഴുകിയതിനാൽ മൃഗ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തി വീട്ടിലെത്തിച്ചു. അസ്സി: സ്റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ, എ.എസ്.എഫ്.ആർ.ഒ വി.ബൈജു, എഫ്.ആർ.ഒ മുഹമ്മദ് ബഷീർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.