fake-site

ഒറ്റപ്പാലം: പ്രമുഖ ഓൺലൈൻ ഇ കൊമേഴ്സ് വെബ്‌സൈറ്റുകളുടെ മറവിൽ വ്യാജ ഷോപ്പിംഗ് സൈറ്റുകൾ ഒരുക്കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ സൈബർ പൊലീസ് നടപടി തുടങ്ങി. ഇത്തരത്തിൽ പണം നഷ്ട്മായവരുടെ പരാതികളിൽ സംസ്ഥാന സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ 155 വ്യാജ വെബ്‌സൈറ്റുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ഇവ നീക്കം ചെയ്യാനുള്ള നടപടിയും സൈബർ പൊലീസ് ആരംഭിച്ചു. പ്രമുഖ ഓൺലൈൻ ഇ കോമേഴ്സ് കമ്പനികൾ സ്മാർട്ട് ഐ ഫോൺ, ലാപ്‌ടോപ്പ് മുതലായ
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൈറ്റുകൾ മുഖേന വൻ വിലക്കുറവിൽ വില്പന നടത്തി വരുന്നുണ്ട്. ഇത് മറയാക്കിയാണ് വ്യാജൻമാരുടെ വിളയാട്ടം. സാമ്പത്തിക തട്ടിപ്പു വ്യാപകമാണെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. ഒറ്റനോട്ടത്തിൽ കമ്പനികളുടെ യഥാർഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജൻമാർ സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സൈറ്റുകൾ സന്ദർശിച്ച് ഉൽപന്നങ്ങൾ ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകി.
വിലക്കുറവു വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും കൃത്യമായി പരിശോധിച്ചു മാത്രമേ ഉൽപന്നങ്ങൾ ഓർഡർ ചെയ്ത് പണം കൈമാറ്റം ചെയ്യാവൂ എന്നാണു പൊലീസിന്റെ നിർദ്ദേശം.
വെബ്‌സൈറ്റുകളുടെ ആധികാരികത തിരിച്ചറിയുന്നതിനു വിലാസം സൂക്ഷ്മമായി പരിശോധിക്കണം. എസ്.എം.എസ് വഴിയും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇകൊമേഴ്സ് വെബ്‌സൈറ്റുകളിൽ പ്രവേശിക്കരുതെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്നു ബോധ്യപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പരാതി അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ പരാതി ലഭിച്ചാൽ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നു പൊലീസ് പറയുന്നു.

ഓ​ൺ​ലൈ​ൻ​ ​ട്രേ​ഡിം​ഗ് ​അ​തീ​വ​ ​ശ്ര​ദ്ധ​ ​വേ​ണം

ഓ​ൺ​ലൈ​ൻ​ ​ട്രേ​ഡിം​ഗ് ​മ​റ​യാ​ക്കി​ ​സൈ​ബ​ർ​ ​ലോ​ക​ത്ത് ​ത​ട്ടി​പ്പു​ ​സം​ഘ​ങ്ങ​ൾ​ ​തേ​ർ​വാ​ഴ്ച​ ​ന​ട​ത്തു​ന്നു.​ ​ഇ​ത്ത​രം​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യി​ ​പ​ല​ർ​ക്കും​ ​ന​ഷ്ട​മാ​യ​ത് ​ല​ക്ഷ​ങ്ങ​ളാ​ണ്.​ ​ഒ​റ്റ​പ്പാ​ല​ത്ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റി​ട്ട.​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ക​ബ​ളി​പ്പി​ച്ച് 8.35​ ​ല​ക്ഷം​ ​രൂ​പ​യാ​ണു​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​മ​ക​ന് ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​ക്ഷ​ണി​ച്ചു​ ​റ​ജി​സ്റ്റ​ർ​ ​ചെ​യ്തി​രു​ന്ന​ ​മാ​ട്രി​മോ​ണി​യ​ൽ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നു​ഴ​ഞ്ഞു​ക​യ​റി​യ​വ​രാ​ണു​ ​ത​ട്ടി​പ്പി​നു​ ​പി​ന്നി​ലെ​ന്നു​ ​പൊ​ലീ​സ് ​പ​റ​യു​ന്നു. ഇ​തി​ൽ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പേ​രി​ൽ​ ​ന​ൽ​കി​യി​രു​ന്ന​ ​പ്രൊ​ഫൈ​ലി​ലെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ന​മ്പ​റി​ൽ​ ​വി​വാ​ഹ​ ​ആ​ലോ​ച​ന​ ​സം​ബ​ന്ധി​ച്ചു​ ​തു​ട​ങ്ങി​യ​ ​ആ​ശ​യ​വി​നി​മ​യ​ങ്ങ​ളാ​ണു​ ​ത​ട്ടി​പ്പി​ൽ​ ​ക​ലാ​ശി​ച്ച​ത്.​ ​ട്രേ​ഡിം​ഗ് ​ആ​പ്പി​ൽ​ ​പ​ണം​ ​നി​ ​ക്ഷേ​പി​ച്ചാ​ൽ​ ​മി​ക​ച്ച​ ​ലാ​ഭം​ ​ല​ഭി​ക്കു​മെ​ന്ന​ ​വാ​ഗ്ദാ​നം​ ​വി​ശ്വ​സി​ച്ചു​ ​ക​ഴി​ഞ്ഞ​ 2​ന് ​ആ​ദ്യം​ 40,000​ ​രൂ​പ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വ​ഴി​ ​ഇ​ദ്ദേ​ഹം​ ​ന​ൽ​കി.​ ​ലാ​ഭ​വി​ഹി​തം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ന്നു​ത​ന്നെ​ 6000​ ​രൂ​പ​ ​അ​ക്കൗ​ണ്ടി​ലേ​ക്കു​ ​തി​രി​ച്ചു​ ​നി​ക്ഷേ​പി​ച്ച് ​ത​ട്ടി​പ്പു​കാ​ർ​ ​വി​ശ്വാ​സം​ ​ഉ​റ​പ്പി​ച്ചു. ഇ​തി​നു​ ​പി​ന്നാ​ലെ​ 14​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​ബാ​ക്കി​ ​തു​ക​ ​കൂ​ടി​ ​ത​ട്ടി​പ്പു​കാ​ർ​ ​നി​ർ​ദേ​ശി​ച്ച​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ക്ഷേ​പി​ച്ചു.​ ​മു​ത​ലും​ ​ലാ​ഭ​വും​ ​ല​ഭി​ക്കാ​താ​യ​തോ​ടെ​ ​നാ​ഷ​ന​ൽ​ ​സൈ​ബ​ർ​ ​ക്രൈം​ ​റി​പ്പോ​ർ​ട്ടിം​ഗ് ​പോ​ർ​ട്ട​ലി​ൽ​ ​പ​രാ​തി​ ​റ​ജി​സ്റ്റ​ർ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പ​രാ​തി​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​മു​ഖേ​ന​ ​ഒ​റ്റ​പ്പാ​ലം​ ​പൊ​ലീ​സി​നു​ ​കൈ​മാ​റി​യ​തോ​ടെ​യാ​ണ് ​എ​ഫ്‌.​ഐ.​ആ​ർ​ ​റ​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യ​ത്.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ആ​ഗ്ര,​ ​നോ​യി​ഡ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണു​ ​പോ​യ​തെ​ന്നാ​ണു​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്ത​ൽ.