പാലക്കാട്: ജില്ലാ പോസ്റ്റൽ ടെലികോം, ബി.എസ്.എൻ.എൽ എംപ്ലോയീസ് സഹകരണ സംഘം 48-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ആർ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഭരണ സമിതി അംഗങ്ങൾ എ.പ്രഭാകരൻ എം.എൽ.എയ്ക്ക് കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. പി.ശിവദാസ്, പ്രസീല , രഞ്ജിവ, സുനിത എന്നിവർ സംസാരിച്ചു.