പാലക്കാട്: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലക്കാട് ഫോർട്ട് വോക്കേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വാക്കത്തൺ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ വാക്കത്തൺ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ.വിദ്യ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കാവ്യ കരുണാകരൻ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ഫോർട്ട് വോക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റും മുൻ ഡിവൈ.എ.സ്.പിയുമായ വി.എസ്.മുഹമ്മദ് കാസിം, സെക്രട്ടറി അഡ്വ.ടി.എസ്.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.