1
41 വർഷങ്ങൾക്ക് മല്ലപ്പള്ളി സി.എം.എസ് സ്കൂളിലെ 1983-ാം പത്താം ക്ലാസ് സഹപാഠികൾ സ്കൂളിൽ ഒത്തുകൂടിയപ്പോൾ.

മല്ലപ്പള്ളി: നാല്പത്തൊന്നു വർഷങ്ങളൾക്കു ശേഷം മല്ലപ്പള്ളി സി. എം. എസ് ഹൈസ്കൂളിൽ പഠിച്ച നാല്പതിൽ പരം സഹപാഠികൾ ഒത്തുചേർന്നു. കൂടിച്ചേരൽ ആഘോഷമാക്കി. പാട്ടുകൾ പാടിയും, കലാലയ ജീവിതങ്ങൾ പങ്കുവച്ചും 83- കാലഘട്ടത്തിലേക്ക് മടങ്ങി. സ്കൂൾ മാനേജ്‍മെന്റ് പൂർവ വിദ്യാർത്ഥി സംഗമത്തെ സ്വാഗതം ചെയ്തു. ഒത്തുചേരൽ റവ. ഉമ്മൻ.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർ ഡബ്ലിയു.ജെ.വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. റവ.ഡോ.അലക്സാണ്ടർ വർഗീസ്, ഷീല പ്രസാദ്, ജോജി എലിസബത്ത്, മോനച്ചൻ മേകരിങ്ങാട്ട്, സജി തോട്ടത്തിമലയിൽ, ഷേർലി ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. റവ.ഉമ്മൻ പി. ജോൺ, റവ. ഡോ. അലക്സാണ്ടർ വർഗീസ് (രക്ഷധികാരികൾ), മോനച്ചൻ മേകരിങ്ങാട്ട് (പ്രസിഡന്റ്), ഷീല പ്രസാദ് (വൈസ്. പ്രസിഡന്റ്), ബിനോയ്‌ (സെക്രട്ടറി), പ്രദീപ് കുമാർ, ജോജി എലിസബത്ത് (ജോയിന്റ് സെക്രട്ടറിമാർ), സജി തോട്ടത്തിമലയിൽ (ട്രഷറർ) തുടങ്ങിയവരെ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു.