1
കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം സമ്മേളനം പാർട്ടി സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്യുന്നു. ബേബി തടിയിൽ , ശശിധരകൈമൾ ഐസക് തോമസ്, തോമസ് മാത്യു,വർഗീസ് മാമ്മൻ, ജോൺസൺ കുര്യൻ,എം.എസ്. ശ്രീദേവി, സൂസൻ ദാനിയേൽ ,മോളികുട്ടി സിബി, ലൈല അലക്സാണ്ടർ എന്നിവ സമീപം.

മല്ലപ്പള്ളി : കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം സമ്മേളനം സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർക്ക് അംഗത്വം നൽകി. ജോൺസൺ കുര്യൻ, ബേബി തടിയിൽ , ഐസക് തോമസ്,എം.എസ് . ശ്രീദേവി, സൂസൻ ദാനിയേൽ, ലൈല അലക്സാണ്ടർ, എം.പി ശശിധര കൈമൾ, മോളിക്കുട്ടി സിബി, റ്റി.ജി. മാത്യു, കെ.ജി.ശ്രീധരൻ, റ്റി.സി വിജയൻ, ജോസഫ് കുര്യൻ, കിഷോർ ഉമ്മൻ, സി.വി. ഫിലിപ്പ്, പ്രകാശ് കോശി,മഞ്ചു പി. ഐസക്, മനു ചാക്കോ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ താറുമാറായ പൊതുമരാമത്തു റോഡുകളുടെ നിർമ്മാണം ആരംഭിക്കണമെന്നും ശുദ്ധജല വിതരണ പദ്ധതി പണി പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.