1
എഴുമറ്റൂർ പഞ്ചായത്ത് തല പോഷക മാസാചരണം പ്രസിഡൻ്റ് ഉഷാ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എഴുമറ്റൂർ പഞ്ചായത്തുതല പോഷക മാസാചരണം വാളക്കുഴിയിൽ പ്രസിഡന്റ്‌ ഉഷാ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സാജൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായ അംഗങ്ങളായ ശ്രീജ.ടി.നായർ, ജിജി.പി. ഏബ്രഹാം, അജികുമാർ, ജോബി പറങ്കാമൂട്ടിൽ, ഐ.സി.ഡി എസ് സൂപ്പർവൈസർ പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.