1
ചേർത്തോട് - മുരണി റോഡിൽ പത്രണ്ടുപറയിൽപ്പടിക്ക് സമീപം അപകടകരമായ നിലയിലുള്ള വൈദ്യുത ഫ്യൂസ്.

മല്ലപ്പള്ളി: ഇലക്ട്രിസിറ്റി പോസ്റ്റിൽ സുരക്ഷാ ക്രമീകരണമില്ലാതെ താഴ്ചയിൽ സ്ഥാപിച്ച ഫ്യൂസ് അപകട കെണിയാകുന്നു. ചേർത്തോട് -മുരണി റോഡിൻ പന്ത്രണ്ടുപറയിൽപ്പടി ജനസേവാ കേന്ദ്രത്തിന് സമീപത്തെ അഞ്ച് അടി ഉയരത്തിൽ മാത്രം വർദ്ധിച്ചു വരുന്ന വൈദ്യുത പ്രവാഹത്തിന്റെ ദോഷകരമായ ആഘാതം തടയനായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ഫ്യൂസാണ് അപകടക്കെണിയാകുന്നത്. ഉയർന്ന വൈദ്യുതി പ്രവഹിക്കുമ്പോഴെല്ലാം ഫ്യൂസിന്റെ ഇരുവശങ്ങളിലുമായി തീപ്പൊരി ചിതറുന്നത് സംബന്ധിച്ച് സമിപവാസികൾ മല്ലപ്പള്ളി വൈദ്യുതി ബോർഡിൽ പരാതി നൽകിയെങ്കിലും ഫ്യൂസ് ഉയത്തി സ്ഥാപിക്കുന്നതിനോ,ആവശ്യമായ സുരക്ഷാ സംവിധാനം ചെയ്യുന്നതിനോ നടപടി അധികൃതർ നടപടി സ്വീകരിച്ചില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്നതും,സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ എത്തുന്ന സേവന കേന്ദ്രത്തിന്റെ മുൻഭാഗത്തെ വൈദ്യുതി പോസ്റ്റിലാണ് ദുരന്തം കാത്തിരിക്കുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.