
ചെങ്ങന്നൂർ: സംസ്ഥാന ഖാദി ബോർഡിന്റെ ഓണംമേള സമ്മാന പദ്ധതിയുടെ ആലപ്പുഴ ജില്ലാതല മൂന്നാം വാര നറുക്കെടുപ്പ് ചെങ്ങന്നൂർ ഖാദി ഭവനിൽ നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. ഡി.അശോകൻ, എഫ്.സുധീർ, സുനിൽ കെ. സണ്ണി എന്നിവർ നറുക്കെടുപ്പിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും വിജയികളായി. കഴിഞ്ഞ ഓണം നറുക്കെടുപ്പിൽ സ്വർണ നാണയം ലഭിച്ച ചെങ്ങന്നൂർ ചിന്മയാ വിദ്യാലയത്തിലെ അദ്ധ്യാപികയായ കെ.സുജാതയെ ചടങ്ങിൽ ആദരിച്ചു. ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ പി.എം.ലൈല, സ്റ്റോർ മാനേജർ വി.എൻ.ലൈല, പി.പി.രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു