റാന്നി : പതിനൊന്ന് കെ.വി കേബിളിൽ ഉണ്ടായ തകരാർ മൂലം പെരുനാട് - അത്തിക്കയം മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. പെരുനാട് ഭഗത്ത് 200 മീറ്ററോളം കേബിൾ കത്തി നശിച്ചത്‌ മൂലമാണ് വൈദ്യുതി വിതരണം നടത്താൻ കഴിയാത്തത്. മഴക്കാലമായതോടെ കാറ്റടിച്ചു ലൈൻ കമ്പിയിൽ ചെറു മരക്കമ്പുകൾ വീണാൽ പോലും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്. എന്നാൽ തകാരാർ പരിഹരിക്കാനുള്ള കേബിളുകൾ പെരുനാട് കെ.എസ്.ഇ.ബിയുടെ എത്തിച്ചിട്ടുണ്ടെന്നും ശക്തമായ മഴ ഉള്ളതിനാൽ കേബിൾ ജോയിന്റ് പോലെയുള്ള ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും മഴ മാറിയാലുടൻ തകരാറിലായ ഭാഗത്തെ കേബിളുകൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.