jubily
തിരുവല്ല സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള ഓണസംഗമം ചലച്ചിത്ര താരം കോട്ടയം നസീർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള ഓണസംഗമം സംഘടിപ്പിച്ചു. ചലച്ചിത്ര താരം കോട്ടയം നസീർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് കലാഭവൻ സിനാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കോർഡിനേറ്റർ മോജി സഖറിയ, കൺവീനർ റസിയ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.