v

തിരുവല്ല : കേരള കൗൺസിൽ ഒഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്പർശം വിദ്യാർത്ഥി ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് കമ്മിഷൻ ചെയർമാനും ട്രെയിനറുമായ സ്മിജു ജേക്കബ് ബോധവത്ക രണ ക്ലാസ് നയിച്ചു, കെ സി സി കേന്ദ്രകമ്മിറ്റി അംഗം റ്റിറ്റിൻ, സ്കൂൾ പ്രഥമാദ്ധ്യാപിക റെനി വർഗീസ്, സംസ്ഥാന കോർഡിനേറ്റർ കുര്യൻ ചെറിയാൻ, സോൺ ട്രഷറർ ബെൻസി തോമസ്, ശിമോനി ഏബൽ എന്നിവർ പ്രസംഗിച്ചു.