 
തിരുവല്ല : ബാലസംഘം പരുമല മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് കൺവീനർ രമ്യ ബാലൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നന്ദന ആർ. മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സനുഷ ജോൺസൺ , ടി.ആർ നിധീഷ്, ബെന്നി മാത്യു, തങ്കമണി നാണപ്പൻ, സജി എം.എൻ, സാബു വർഗീസ്, ഹരികുമാർ ഇ ജി, ഷിബു വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നന്ദന ആർ.മണിക്കുട്ടൻ (പ്രസിഡന്റ് ), അഭിനന്ദ് ബിജു (സെക്രട്ടറി ), ഷിബു വർഗീസ് (കൺവീനർ ), സജി എം.എൻ (കോർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.