congress-
ഉപ്പേരി ചലഞ്ച് വിതരണോദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് നിർവഹിക്കുന്നു

അടൂർ : വയനാട് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ നിർമ്മാണ ധനസമാഹരണത്തിന് ഉപ്പേരി ചലഞ്ചുമായി യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി. വിതരണോദ്ഘാടനം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട് നിർവഹിച്ചു. 15 വരെ പൊതു വില്പന നടത്തി തുക കണ്ടെത്താനാണ് തീരുമാനമെന്ന് മണ്ഡലം പ്രസിഡന്റ്‌ നിക്കിൽ ഫ്രാൻസിസ് അറിയിച്ചു. അരവിന്ദ് ചന്ദ്രശേഖർ,റോബിൻ ജോർജ്,ജെയ്സൺ മാത്യു, അഖിൽ പന്നിവിഴ എന്നിവർ പങ്കെടുത്തു.