ഇരവിപേരൂർ: സെന്റ് ആൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പാചരണത്തിനും ഇടവകതിരുനാളിനും വികാരി ഫാ. ഏബ്രഹാം കുളങ്ങര കൊടിയേറ്റി. ഏഴിന് രാവിലെ ഏഴിന് പ്രഭാതപ്രാർത്ഥന, വിശുദ്ധ കുർബാന. വൈകുന്നേരം ആറിന് പൊടിപ്പാറ കുരിശടിയിൽ സന്ധ്യാപ്രാർഥന. എം.സി.വൈ.എം തിരുവല്ല അതിരൂപതാ ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് റാസ, സമാപനാശീർവാദം, നേർച്ച.
എട്ടിനു രാവിലെ 8.30ന് പ്രഭാതപ്രാർത്ഥന, കുർബാന, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. മൂവാറ്റുപുഴ രൂപത മുൻ അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും.
ഒമ്പതിനു രാവിലെ ഏഴിന് പ്രഭാതപ്രാർത്ഥന, വിശുദ്ധ കുർബാന. ഫാ. ഇട്ടി മാത്യു പുളിക്കൽ കാർമ്മികത്വം വഹിക്കും. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. ഏബ്രഹാം കുളങ്ങര അറിയിച്ചു.