പന്തളം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ ജനകീയ പ്രതിരോധ പ്രതിഷേധ സമരം നടത്തി . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്. ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു . അഡ്വ. ഡി എൻ തൃദീപ് , എം.ജി.കണ്ണൻ, പഴകുളം ശിവദാസൻ, എ. നൗഷാദ് റാവുത്തർ, വിജയ് ഇന്ദുചൂഡൻ , മഞ്ജു വിശ്വനാഥ് , പന്തളം മഹേഷ് , വേണു കുമാരൻ നായർ , ഇ.എസ്.നുജുമുദീൻ , പി .പി ജോൺ , ബൈജു മുകടിയിൽ , പി .കെ രാജൻ , അഡ്വ. മുഹമ്മദ് ഷെഫീഖ് , കെ. ആർ വിജയകുമാർ , ജി .അനിൽകുമാർ , അഭിജിത്ത് മുകടിയിൽ , മുരളീധരൻ നായർ, അലക്‌സാണ്ടർ, കോശി കെ മാത്യു , സോളമൻ വരവുകാലായിൽ, വൈ റഹിം റാവുത്തർ, രത്‌നമണി സുരേന്ദ്രൻ , കുട്ടപ്പൻ നായർ, സുരേഷ് കുമാർ, ശാന്തി സുരേഷ്, കെ മോഹൻകുമാർ, രാഹുൽ രാജ്, പാസ്റ്റർ തോമസ് തുടങ്ങിയവർ സംസാരിച്ചു.