
പന്തളം: ഹിന്ദു ഐക്യവേദിയുടെ പ്രവർത്തന ഫണ്ട് സമാഹരണമായ ഹിന്ദു രക്ഷാനിധിക്ക് പന്തളം മേഖലയിൽ തുടക്കം കുറിച്ചു. പന്തളം കെ.ആർ. മൊബൈൽസ് ഉടമ ശ്രീകുമാർ ഇ.എസ്. ആദ്യ സംഭാവന നൽകി ഉദ്ഘാടനം ചെയ്തു. പന്തളം മേഖല ജനറൽ സെക്രട്ടറി എം.ജെ. സതീഷ് കുമാർ മഞ്ചാടി ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ജയദേവ്, മേഖല പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ ഐശ്വര്യ, സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻ നായർ തട്ടയിൽ എന്നിവർ പങ്കെടുത്തു.