
കുളനട: മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബി.ജെ.പി. കുളനട പഞ്ചായത്ത് കമ്മിറ്റി ശില്പശാല നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.
ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എം.എസ് മുരളി, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി വർഗീസ് മാത്യു, മണ്ഡലം ഭാരവാഹി പി.സി സജികുമാർ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മനോജ് കുമാർ, കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് നന്ദാവനം എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.വി.ബി സുജിത്ത് സ്വാഗതവും മനോജ് നന്ദാവനം നന്ദിയും പറഞ്ഞു