02-electric-meter
മീറ്ററും വൈദ്യുതി കണക്ഷനും ഉള്ള ഭാഗം വള്ളിച്ചെടിയും കാടും കയറി അപകടഭീതിയിൽ

പന്തളം : പന്തളം ഇലക്ട്രിക്കൽ സെക്ഷനിൽ ഉൾപ്പെട്ട മുട്ടാർ ജംഗ്ഷനിൽ നിന്ന് മന്നം ആയുർവേദ കോളേജ് റോഡരികിൽ ആക്രിക്കടയിലെ താൽക്കാലിക വൈദ്യുതി കണക്ഷൻ അപകടഭീഷണി ഉയർത്തുന്നതായി പരാതി. വർഷങ്ങളായി നടന്നിവന്ന കട ഉടമ ഉപേക്ഷിച്ചതിനെ തുടർന്നാണ് പുരയിടത്തിൽ മീറ്ററും വൈദ്യുതി കണക്ഷനും ഉള്ള ഭാഗം വള്ളിച്ചെടിയും കാടും കയറി അപകടഭീതിയിലായത്. ഈ വൈദ്യുതി തൂണിന് സമീപമായി കുടിവെള്ള ടാപ്പും സ്ഥാപിച്ചിട്ടുള്ളതിനാൽ കുടിവെള്ളം എടുക്കുന്നവർക്കും വൈദ്യുതാഘാതം ഏൽക്കുവാനുള്ളസാദ്ധ്യത ഏറെയാണ്. പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുക്കാത്തിൽ മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.