ഇലവുംതിട്ട : പൗഡ് ഫാർമേഴ്സ് കർഷക കൂട്ടായ്മ ഓണച്ചന്ത ആരംഭിച്ചു. മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളുമായ ടി.കെ.ജി നായർ, പിങ്കി ശ്രീധർ, വിനീത അനിൽ, ബിനു.ഡി, വിനോദ്.വി, വി.ടി.വി.സ്റ്റാലിൻ, കെ.കെ.ജെയിൻ, സുരേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. വിഷ രഹിത പച്ചക്കറികളും പഴങ്ങളും കർഷകരിൽ നിന്ന് ശേഖരിച്ച് ന്യായ വിലയ്ക്ക് ഉത്രാടനാൾ വരെ വിപണനം നടത്താനാണ് പൊതുചന്തയ്ക്ക് പുറത്തായി താത്ക്കാലിക മാർക്കറ്റ് ആരംഭിച്ചത്.