soft-ball

പത്തനംതിട്ട : 18 മുതൽ 21 വരെ കണ്ണൂർ ഇരിട്ടി എം.ജി കോളേജിൽ നടക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ ചാമ്പ്യൻഷിപ്പ് കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്നു. സംസ്ഥാന സോഫ്റ്റ്‌ ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ശോശാമ്മ ജോൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിപിൻ ബാബു, ജില്ലാ സെക്രട്ടറി സുമേഷ് മാത്യു, സ്‌പോർട്സ് കൗൺസിൽ സോഫ്റ്റ്‌ബാൾ കോച്ച് കുഞ്ഞുമോൻ.പി.ബി, സോഫ്റ്റ്‌ബാൾ ഇന്ത്യൻ താരം റിജു വി.റെജി എന്നിവർ പ്രസംഗിച്ചു.