
പത്തനംതിട്ട: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ 100 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട മർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി. സി കേഡറ്റുകൾക്ക് ലിംഗ സമത്വം,പോക്‌സോ നിയമങ്ങൾ ഇവയെക്കുറിച്ച് ക്ലാസ് നടത്തി. പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാശിശുവികസന വകുപ്പ് കോർഡിനേറ്റർ ശുഭ ശ്രീ. എസ്, ഡോ. അമലമാത്യു, അഡ്വ. ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി. അനുഷാ എ. എം., ഷൈജു.എം.എച്ച്, ഡി. ഐ. സനൽ .ആർ, സി. പി. ഓ.മിന്റോ . വി.റ്റി. വോളണ്ടിയർ ലീഡർ മാനസ് മാത്യു എന്നിവർ പ്രസംഗിച്ചു.