തിരുവല്ല: നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റ്മസ് കൊടിയേറ്റി. ഫാ.ഷിബു തോമസ് ആമ്പല്ലൂർ, ഫാ.ജിതിൻ അലക്സ്, ട്രസ്റ്റി എം.വി.ഏബ്രഹാം പുളിംപ്പള്ളിൽ, സെക്രട്ടറി ജോൺ വാലയിൽ എന്നിവർ നേതൃത്വം നൽകി. ദിവസവും രാവിലെ 7.15ന് കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും, 10 30ന് ധ്യാനയോഗവും നടക്കും. 7ന് വൈകിട്ട് 6.30ന് ആലുംതുരുത്തി കുരിശടിയിൽ നിന്ന് നിരണം പള്ളിയിലേക്ക് പ്രദിക്ഷണം. 8ന് രാവിലെ 7.15ന് മൂന്നിന്മേൽ കുർബാനയ്ക്ക് യൂഹാനോൻ മാർ പോളികാർപ്പോസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദിക്ഷണവും നേർച്ചവിളമ്പും നടത്തും.