
ബുധനൂർ : രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ നടന്ന 'സോഷ്യലിസ്റ്റ് സൗഹൃദ സംഗമം' സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം രാജു മോളേത്ത് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളായ കെ.രാഘവൻ, എം.എം.മാധവൻ ബുധനൂർ, ചെല്ലമ്മ രാഘവൻ എന്നിവരെ ആദരിച്ചു. പ്രമുഖ ശില്പി ജോൺസ് കൊല്ലകടവ്, ഗായകൻ സാജൻ കല്ലിശ്ശേരി എന്നിവർക്ക് ഉപഹാരങ്ങൾ നല്കി. കെ.പ്രസാദ്, എം.ആർ.രതീഷ്, ബി.സുനിൽകുമാർ, ആർ.പ്രസന്നൻ, അജിത് ആയിക്കാട്, സതീഷ് വർമ, സാം ജേക്കബ്, മനു ബി.പിള്ള, എസ്.ശ്രീകുമാർ, കുര്യൻ മൈനാത്ത്, ജെ.ശ്രീകല, വി.ആർ.വത്സല, വി.എൻ.ഹരിദാസ്, പി.കെ.വിനോദ് മണ്ണൂരേത്ത്, പി.കെ.വിജയകുമാർ ഉളുന്തി എന്നിവർ പ്രസംഗിച്ചു.