1
കുന്നന്താനം പഞ്ചായത്തിലെ മാന്താനത്തുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശുചിമുറി അടഞ്ഞു കിടക്കുന്നു.

മല്ലപ്പള്ളി : വഴിയാത്രികർക്കായി പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ നടപ്പിലാക്കിയ "ടേക്ക് എ ബ്രേക്ക്" പദ്ധതിയിലെ "വഴിയിടം" ടോയ്ലെറ്റ് നോക്കുകുത്തികളായിമാറുന്നു.നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിപ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എബ്രേക്ക്. ടോയ്ലെറ്റുകളിൽ സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, അജൈവമാലിന്യസംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിരുന്നത്. സ്ത്രീകൾക്കും, കുട്ടികൾക്കും ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കെട്ടിടം പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. ശുചിത്വമിഷനായിരുന്നു കെട്ടിടനിർമാണത്തിന്റെ ഏകോപന ചുമതല. കുടുംബശ്രീക്കാണ് പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നത്. കെട്ടിടം പൂർത്തീകരിച്ചതിനു ശേഷം ആഴ്ചകൾ മാത്രമാണ് പലയിടങ്ങളിലും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുള്ളൂ. കെട്ടിടം പൂർത്തിയായെങ്കിലും പലയിടത്തും വാട്ടർ കണക്ഷൻ ലഭിച്ചിട്ടുമില്ല.കരാർ എടുത്തവർ വരുമാനമില്ലാത്തതിനാൽ ഉപേക്ഷിച്ചുപോയ കേന്ദ്രങ്ങളുമുണ്ട്. കുന്നന്താനത്തെ ടോയ്ലെറ്റ് കെട്ടിടത്തിന്റെ വരാന്ത വ്യാപാരികൾ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായിട്ടാണു പലപ്പോഴും ഉപയോഗിക്കുന്നത്. വിവിധ പഞ്ചായത്ത്പ്രദേശങ്ങളിൽ നിർമിച്ച ടോയ് ലെറ്റ് കെട്ടിടം മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.

.................................

മുഖ്യമന്ത്രിയുടെ പന്ത്രണ്ടിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിപ്രഖ്യാപിച്ച പദ്ധതി