
പേട്ട: ജല സ്രോതസുകളുടെ പരിപാലനത്തിലൂടെ വിവിധ ആവശ്യങ്ങൾക്കായി സുസ്ഥിര ജലവിതരണം ഉറപ്പിക്കുന്നതിനായി അങ്ങാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ജല ബഡ്ജറ്റ് പുറത്തിറക്കി. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പ്രകാശനം ചെയ്തു. പ്രസിഡന്റ് അഡ്വ.ബിന്ദു റെജി അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വി. അനിൽകുമാർ, കുഞ്ഞുമറിയാമ്മ, ഷൈനി മാത്യൂസ്, ബി. സുരേഷ്,ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ രാധാകൃഷ്ണൻ, ജെവിൻ കെ. വിത്സൺ, അഞ്ജു ജോൺ , ജലജ രാജേന്ദ്രൻ, ആർ. രാജേഷ് കുമാർ , സേതു ലക്ഷ്മി, ലക്ഷ്മി കോമൾ എന്നിവർ സംസാരിച്ചു.