 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശ ഉത്സവം 2024 ഭാഗമായി കഴിഞ്ഞദിവസം നടന്ന വിളംബരഘോഷയാത്ര പുതുമുഖ സിനിമാ താരം ശ്രീകാന്ത് ജനറൽ കൺവീനർ രതീഷ്കുമാർ നടുവിലേത്തിന് പതാക കൈമാറി നിർവഹിച്ചു. ഓമനക്കുട്ടൻ നായർ, കെ.കെ.ജയരാമൻ സെക്രട്ടറി. ടി.വി.രതീഷ്. ദീപക് കീർത്തികോവിൽ, രാഹുൽകൃഷ്ണൻ, പ്രജിത്, ഉമാസുതൻ ഉണ്ണിത്താൻ. ഹരിദാസൻ പിള്ള, ഉണ്ണികൃഷ്ണൻ. പി.കെ.ശിവൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ക്ഷീരകർഷകരെ ആദരിച്ചു. അതോടൊപ്പം. സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ച ഗണേശഉത്സവം ഉദ്ഘാടനം ചെയ്ത ശ്രീകാന്തിനെ സംഘാടക സമിതി അനുമോദിച്ചു.