കോന്നി: എസ്.എൻ.ഡി.പി യോഗം 4772 -ാം ർ മ്ലാന്തടം ശാഖയിൽ യുവ 2024 മോട്ടിവേഷൻ സെമിനാർ നടന്നു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, ശാഖാ പ്രസിഡന്റ് കെ.ജി.മോഹനചന്ദ്രൻ, ശാഖ സെക്രട്ടറി പ്രശാന്ത്, വൈസ് പ്രസിഡന്റ് കെ.ആർ.ജിനൻ, വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്മിത മനോജ്, വനിതാസംഘം യൂണിയൻ യൂണിറ്റ് സെക്രട്ടറി പ്രീതി സന്തോഷ്, രക്ഷാധികാരി വിലാസിനി ഗംഗാധരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ആനന്ദ് പി.രാജ്, യൂണിയൻ കമ്മിറ്റി അംഗം സാബുരാജ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം കൺവീനർ ഷിനു കെ.എസ്,ക്ഷേത്രം പ്രസിഡന്റ് റോയി പണിക്കർ, കെ.എസ് മണിലാൽ, ജയചന്ദ്രൻ വകയാർ, ശാന്തിജൻ ചൂരക്കുന്നിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ് മെന്റ്ശാഖാ ഭാരവാഹികളായി അജിൻ കെ.ജെ(ചെയർമാൻ), അനന്ദു സന്തോഷ് (വൈസ് ചെയർമാൻ), സച്ചുസുനിൽ( കൺവീനർ), വൈഷ്ണവി(ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ രശ്മി രാജ് മോട്ടിവേഷൻ ക്ലാസ് നയിച്ചു.