
അടൂർ : ഗുരുവായൂർ - മണ്ണടി ക്ഷേത്രം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.
വൈകിട്ട് 3.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.10ന് മണ്ണടിയിൽ എത്തി, തിരികെ രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11.50ന് ഗുരുവായൂരിലെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് കാലയളവിൽ മുടങ്ങിയ സർവീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് പുനരാരംഭിച്ചത്. ഗുരുവായൂർ കെ.എസ്.ആർ.ടി.സി യൂണിറ്റാണ് സർവീസ് ഒാപ്പറേറ്റ് ചെയ്യുക.