road
അടൂരിൽ റോഡ് വീണ്ടും വെട്ടി പൊളിച്ച നിലയിൽ

അടൂർ : കെ.എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് കുഴിച്ച് അപകടാവസ്ഥയിലായ ഭാഗത്തിന് സമീപം വീണ്ടും കുഴിയെടുത്ത് വാട്ടർ അതോറിറ്റി. ആദ്യ കുഴിച്ചിടത്ത് നിന്ന് വെള്ളം ചോരുന്ന ഭാഗം കണ്ടെത്താനാണ് വീണ്ടും കുഴിച്ചത്. അറ്റകുറ്റപ്പണി ശേഷം ഇളക്കിയ ടാർ തന്നെ കുഴിക്ക് മുകളിൽ കൂട്ടിയിട്ട് ജോലിക്കാർ മടങ്ങി. അപകട മുന്നറിയിപ്പ് സിഗ്നൽ സ്ഥാപിച്ചിട്ടില്ല.