02-satheesh-thonnakkal
സതീഷ് തോന്നയ്​ക്കൽ

പത്തനംതിട്ട :നാഷണലിസ്റ്റ് കോൺഗ്രസ്​ പാർട്ടി ശ​രത്പവാർ വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയായി ആലപ്പുഴ കുറത്തികാട് വരനിക്കൽ അമൃത ഗി​രി ഭവനത്തിൽ സതീഷ് തോന്നയ്ക്കലിനെ ശരത് പവാർ നിയമിച്ചു. പാർട്ടി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ, സംസ്ഥാന സെക്ര​ട്ടറി, നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽസെക്രട്ടറി, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി, ജനസേവനകേന്ദ്രം സംസ്ഥാന ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.