
കോന്നി : ബ്ലോക്ക് തല ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പദ്ധതി കോന്നി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ, വാർഡ് മെമ്പർ കെ.ജി.ഉദയകുമാർ,ഹെഡ് മിസ്ട്രസ് എസ്.എം.ജമീലാ ബീവി, പ്രിൻസിപ്പൽ ജി.സന്തോഷ്, സ്കൂൾ എസ്.എം.സി ചെയർമാൻ എസ്.ബിജോയ്, അദ്ധ്യാപകരായ സജിത ബിനു, രജിത ആർ നായർ, ബി.പ്രീത, കെ.എസ്.അജി, എസ്.സുഭാഷ്, കെ.പി.നൗഷാദ്, റിസോഴ്സ് പേഴ്സൺ ഷമിയാ ബീഗം എന്നിവർ സംസാരിച്ചു.