വള്ളിക്കോട്: വള്ളിക്കോട് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ 62 വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്
വിതരണ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ബാങ്കിന്റെ ലാഭവിഹിതത്തിന്റെ വിതരണ ഉദ്ഘാടനം പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്റ്റർ ജനറൽ സാജൻ ഫിലിപ്പ് നിർവഹിച്ചു. വനിതകൾക്കായി ബാങ്ക് നടത്തിവരുന്ന ഗ്രൂപ്പ് ലോണുകളിൽ കൃത്യമായി വായ്പ അടച്ചുതീർത്ത ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവ് വിതരണ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. ബാങ്ക് പ്രവർത്തന പരിധിയിൽ വിവിധ കാർഷിക മേഖലകളിൽ കഴിഞ്ഞവർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച അഞ്ച് കർഷകർക്കുള്ള അവാർഡ് ബാങ്കിന്റെ മുൻ പ്രസിഡന്റ് പി.ജെ.അജയകുമാർ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി.ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജൻ, കെ.ആർ.പ്രമോദ് ഡി.ശ്യാംകുമാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റർ ഭരണസമിതി അംഗങ്ങളായ പി.രാധാകൃഷ്ണൻ നായർ, പി.ജി.ശശിധര കുറിപ്പ് എന്നിവർ ആശംസകൾ നേർന്നു.