തിരുവല്ല: മാക്ഫാസ്റ്റ് കോളേജ് കേരള പൊലീസ് സെൻട്രൽ പോർട് ഓഫീസ് ഓട്ടോമേഷന് വേണ്ടി ഡിപ്പാർട്‌മെന്റ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ തയാറാക്കിയ വെബ് ആപ്ലിക്കേഷന്റെയും ആൻഡ്രോയിഡ് ആപ്പിന്റെയും ഔദ്യോഗിക കൈമാറ്റവും പുറത്തിറക്കലും മാക്ഫാസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ഡി.ഐ.ജി ജയദേവ് മുഖ്യാതിഥിയായി. സമ്മേളനത്തിൽ കോളേജിന്റെ പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ഡിപ്പാർട്‌മെന്റ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേധാവി പ്രൊഫ.ടി.ജി തോമസ്, കോളേജ് ഡയറക്ടർ ഫാ.ഡോ.ചെറിയാൻ ജെ കോട്ടയിൽ, കോളേജ്അക്കാദമിക് ഡയറക്ടർ ഡോ.സുകുമാരൻ നായർ, ഡോ.നിഷാദ് പി.എം (അസോസിയേറ്റ് പ്രൊഫ), ഡിപ്പാർട്‌മെന്റ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), റോബിൻ സാമുവേൽ റോയ്‌സ് സോഫ്റ്റവെയർ ഡെവലപ്പർ ട്രെയിനി), പി.എസ്.കൃഷ്ണൻ നമ്പൂതിരി പ്രൊജക്ട് ട്രെയിനി, ഷെഫിൻ തോമസ് (പ്രൊജക്ട് ട്രെയിനി), അഞ്ജന ആർ.നായർ (പ്രൊജക്ട് ട്രെയിനി) എന്നിവരെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു. ഡോ.നിഷാദ് പി.എം സമ്മേളനത്തിൽ നന്ദി പ്രകാശിപ്പിച്ചു.