sumesh

തിരുവല്ല : വിവാഹാലോചന നടത്തി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ കൺസ്യൂമർഫെഡ് ജീവനക്കാരൻ അറസ്റ്റിലായി. ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടിൽ പി.സുമേഷ് (46) ആണ് അറസ്റ്റിലായത്. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സുമേഷ് രണ്ടു വർഷം മുൻപാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവ് മരിച്ച രണ്ട് കുട്ടികളുടെ മാതാവായ യുവതിയാണ് പരാതിക്കാരി.
സംശയ രോഗത്തെ തുടർന്ന് മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് യുവതിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് യുവതി തിരുവല്ല പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.