
പത്തനംതിട്ട : സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ സി.ഐ.ടി.യു സന്ദേശം 50-ാം വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് അറിവുത്സവം ക്യാമ്പയിൻ 28,29 തീയതികളിൽ കോഴിക്കോട് നടക്കും. തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല മത്സരങ്ങൾ 20 ന് പത്തനംതിട്ട മേലേവെട്ടിപ്പുറ ജംഗ്ഷനിലെ കെ.എസ്.ടി.എ ഹാളിൽ നടക്കും. പ്രസംഗം, ലേഖനം, ചെറുകഥാരചന, കവിതാ രചന, മുദ്രാവാക്യ രചന, ചലച്ചിത്രഗാനം എന്നീ ഇനങ്ങളിൽ ആണ് മത്സരം.
താല്പര്യമുള്ള തൊഴിലാളികൾ 14 നുള്ളിൽ രജിസ്ട്രേഷൻ നടപടികൾക്കായി താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറുകളിലോ ഇമെയിൽ അഡ്രസിലോ ബന്ധപ്പെടുക. പങ്കെടുക്കുന്ന തൊഴിലാളികൾ മത്സരദിവസം യൂണിയൻ ഭാരവാഹികളുടെ സാക്ഷ്യപത്രം കൂടി കൊണ്ടുവരണം. വാട്സ് ആപ് നം : 9495311426, 9447108234, ഇ മെയിൽ :cituptadc@gmail.com